Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളമായി 57,525 രൂപ കൈയ്യിൽ കിട്ടും; താത്കാലികമെങ്കിൽ സർക്കാർ ജോലി, ഒഴിവുകൾ നിരവധി..അപേക്ഷിക്കാം ഇങ്ങനെ

പാലക്കാട് : ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഉത്തരമേഖലയില്‍ പെടുന്ന പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രി ഡിസ്പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 57,525 രൂപ. താത്പര്യമുള്ള ഡോക്ടര്‍മാര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മാര്‍ച്ച് 13 ന് നേരിട്ടെത്തം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് അഭിമുഖമെന്ന് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2322339.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒരൊഴിവുണ്ട്. യോഗ്യത: സി.ഒ.പി.എ./ഒരുവര്‍ഷദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ മാര്‍ച്ച് ഏഴിന് രാവിലെ 10.30-ന് അഭിമുഖത്തിന് എത്തണം. ടാലി, ഡി.റ്റി.പി മലയാളം അറിയുന്നവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക്: 9447488348

 job-1

സൈക്ക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അഭിമുഖം

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി വഴി മാവേലിക്കര വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍(ഒരൊഴിവ്), സൈക്ക്യാട്രിസ്റ്റ് (ഒരൊഴിവ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒരൊഴിവ്) തസ്തികളിലേക്കാണ് നിയമനം.

ഇതിലേക്കുള്ള അഭിമുഖം ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30-ന് നടത്തും. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍( എം.ബി.ബി.എസും ടി.സി.എം.സി. രജിസ്ട്രേഷനും), സൈക്കാട്രിസ്റ്റ്(പി.ജി, ഡിഗ്രി, ഡിപ്ലോമ ഇന്‍ സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി ഡി.സി.പി.യും ആര്‍.സി.ഐ. രജിസ്ട്രേഷനും) താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കുക. വിവരങ്ങള്‍ക്ക്: 0477 2251650

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരുവര്‍ഷം) താത്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മാര്‍ച്ച് ആറിന് രാവിലെ 10 മുതല്‍ നാലു വരെ കൊല്ലം പോളയത്തോട് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല) റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.പ്രതിമാസം 57525 രൂപയാണ് ശമ്പളം.
ഫോണ്‍: 0474-2742341

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+