ശമ്പളം അരലക്ഷം കൈയ്യിൽ കിട്ടും; ഇതാ താത്കാലികമെങ്കിലും സർക്കാർ ജോലി; അപേക്ഷിക്കേണ്ടത് ഇങ്ങനെ
തൃശൂര്‍ : ഗവ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള എന്‍ വി എച്ച് എസ് പി യിലേക്ക് ടെക്‌നിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം എസ് സി മൈക്രോബയോളജി/ മെഡിക്കല്‍ മൈക്രോബയോളജി, ക്ലിനിക്കല്‍ ലബോറട്ടറി സര്‍വീസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അംഗീകൃതസര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ മൈക്രോബയോളജിയില്‍ പിഎച്ച്ഡിയും മൂന്നുമാസത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വേതനം-50000 രൂപ. താല്പര്യമുള്ളവര്‍ ജനുവരി 16ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2200310.
റിസര്‍ച്ച് സയന്റിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ റിസര്‍ച്ച് സയന്റിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം ഡി/ എം എസ് / ഡി എന്‍ ബി ബിരുദാനന്തര ബിരുദവും ആര്‍ ആന്‍ഡ് ഡി/ അധ്യാപനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മെഡിക്കല്‍ വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബിഡിഎസ് / വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി ബിരുദവും ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം എസ് സിയും (രണ്ടാം ക്ലാസ്) പി എച്ച് ഡി ബിരുദവും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

സയന്‍സ് / എന്‍ജിനീയറിങ് വിഷയങ്ങളില്‍ ഡോക്ടറേറ്റ്/ എം.ടെക് ബിരുദം, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് / അധ്യാപന പരിചയം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് ഇന്റലിജന്‍സ് ടൂള്‍സ്, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയില്‍ പരിജ്ഞാനം അഭികാമ്യം. വേതനം- 67000 രൂപയും എച്ച് ആര്‍ എയും. വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 18ന് രാവിലെ 10 ന് പ്രിന്‍സിപ്പാളുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്കിന് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2200310.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം പദ്ധതി ഓഫീസ്, പകല്‍വീട്,
ആര്യമ്പാടം (പി ഒ), വടക്കാഞ്ചേരി, തൃശൂര്‍ വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 8943354045.
ആയുർവേദ കോളജിൽ നിയമനം
കണ്ണൂർ സർക്കാർ ആയുർവേദ കോളജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസർ അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 17ന് രാവിലെ 11ന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0497-2800167.












Click it and Unblock the Notifications