ജോലി അവസരം ഇതാ, 60000 രൂപ മാസം സർക്കാർ ശമ്പളം വാങ്ങാം; വിവിധ വകുപ്പുകളിലും ഒഴിവുകൾ
തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ.
യോഗ്യത: ഫുഡ് ടെക്നോളജി / ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: www.supplyco.kerala.com, www.cfrdkerala.in.

കരാര്‍ നിയമനം
പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും.
യോഗ്യത: ഫുഡ് ടെക്നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.
റേഡിയോഗ്രാഫർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിൽ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡി. ആർ. റ്റി, ഡി. ആർ. ആർ. റ്റി, ബി.എസ്.സി എം. ആർ. റ്റി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 10000 രൂപ സ്റ്റൈഫന്റ് ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 10 ബുധനാഴ്ച രാവിലെ 11ന് റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0484 2754000
അങ്കണവാടി ഹെൽപ്പർ
പാറശ്ശാല ഐസിഡിഎസ് ഓഫീസിനു പരിധിയിലുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 20. വിശദവിവരങ്ങൾക്ക്, ഫോൺ : 0471-2203892, 9495630585.
പ്രൊജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ "Design and Conduct of Forestry Training Programmes" ൽ ഒരു പ്രൊജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി 11ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in)സന്ദർശിക്കുക.












Click it and Unblock the Notifications