Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ക്ലാസ് യോഗ്യത മതി; 41,500 വരെ ശമ്പളം കിട്ടും; മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഒഴിവുകൾ

പാലക്കാട്: ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബോട്ട് ഡ്രൈവറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് പാസ്, മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡിങ് എന്‍ഡോഴ്സ്മെന്റോടുകൂടിയ ബോട്ട് ഡ്രൈവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം) ശമ്പളം 18,000-41,500.

നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജനുവരി 18 നകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

 hiringnew-1

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ചികിത്സാവിഭാഗമായ സീതാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം. എം.ഫില്‍/എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജനുവരി 17 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2576355.

വാക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള നഴ്സിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ജനറൽ നഴ്സിങ് / ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും). പ്രതിമാസ വേതനം 24,520 രൂപ. നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് പൂജപ്പുര സാമൂഹ്യ സുരക്ഷാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 - 2348666. ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.

താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്.

നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 10 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -39 (നിയമാനുസൃത വയസ്സിളവ് അനുവദനീയം ). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി(സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ / പ്രശസ്തമായ സ്ഥാപനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+