Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര കാലമാണ് ഒരുപണിയും ഇല്ലാതെ നടക്കുക: ഇതാ കൈ നിറയെ അവസരങ്ങള്‍, അതും സർക്കാറിന് കീഴില്‍

കെ.എ.പി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 23 ന് രാവിലെ പത്ത് മണിക്ക് കെ.എ.പി ആറാം ബറ്റാലിയൻ വളയം, കല്ലുനിര ക്യാമ്പിൽ നടക്കും. ദിവസം 675 രൂപ നിരക്കിൽ 59 ദിവസത്തേക്ക് പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം. പങ്കെടുക്കുന്നവർ അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് കോപ്പി എന്നിവ നിർബന്ധമായും കൊണ്ടുവരണം.

കോഴിക്കോട് നിയമനം

കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ മേഖലാ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നു. 2024 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. യോഗ്യത : ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രി/മൈക്രോ ബയോളജി എൻവയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം. (മുൻപ് ബോർഡിൽ അപ്രന്റിസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.)

 jobb-

ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണി മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ), ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ : 0495 2300744

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവിലേക്ക് ബാലസേവികാ കോഴ്സ് പാസായ 18നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകളെ വാക്ക്-ഇൻ-ഇന്റർവ്യൂന് ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 22നു രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്തണം.

കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് എ.സി.ആർ ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. ഉദ്യോഗാർഥികളുമായി ജനുവരി 29 രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡ്, റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ / സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ജില്ലാ പ്രോഗ്രാം മാനേജർ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗീനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ കരാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 0495 2383780

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+