Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ തുടങ്ങി സർക്കാർ ഓഫീസുകളിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിൽ അസിസ്‌റ്റന്റ് എൻജിനിയർ

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിൽ അസിസ്‌റ്റന്റ് എൻജിനിയർ
ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്)-ന്റെ താൽക്കാലിക ഒഴിവിൽ ദിവസ വേതാനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

 jobsnews-1

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി-ടെക് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും, കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും, മെയിൻന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അപേക്ഷകൾ ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി.ഒ കമലേശ്വരം, തിരുവനന്തപുരം - 09 എന്ന വിലാത്തിൽ നവംബർ രണ്ടിനു വൈകിട്ട് അഞ്ചിനു ലഭിക്കത്തക്കവിധത്തിൽ തപാൽ മുഖേനയോ നരിട്ടോ അയക്കണം.

ജൂനിയർ റിസർച്ച്‌ഫെല്ലോ

വിഴിഞ്ഞത്തെ കേന്ദ്രസമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും രണ്ട് പ്രോജക്ട് അസിസ്റ്റ‌ന്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.

താത്ക്കാലിക നിയമനം

ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

സൗജന്യ തൊഴിൽമേള; നവംബർ 1 ന്

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് തൃശ്ശൂർ ജവഹർ ബാലഭവനിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം.

12 ൽപ്പരം സ്വകാര്യ കമ്പനികളിലായി 500 ല്‍പ്പരം ഒഴിവുകൾ ലഭ്യമാണ്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ ഒമ്പതരയ്ക്ക് ജവഹർ ബാലഭവനയിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+