മികച്ച ശമ്പളത്തിലൊരു സർക്കാർ ജോലി നേടാം; താത്കാലികമെങ്കിലും നിരവധി ഒഴിവുകൾ ഇതാ, ഇപ്പോൾ അപേക്ഷിക്കാം
കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്‌സ് പാസായവർക്കും സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 25-45. പ്രതിമാസം 25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29 ന് രാവിലെ 11ന് അസൽരേഖകൾ സഹിതം തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്.
മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം
കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗിൽ എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.
50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. യോഗ്യത : എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം, ഒഴിവുകളുടെ എണ്ണം 2, പ്രതിമാസ വേതനം 12,000. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ മാര്‍ച്ച് 2 വൈകിട്ട് 5 നകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 8281999057.
സൈറ്റ് ഓവര്‍സിയര്‍ താത്കാലിക നിയമനം
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) യില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സൈറ്റ് ഓവര്‍ സിയറായി ജോലി ചെയ്യുന്നതിന് താത്പര്യമുളള സിവില്‍ ഡിപ്ലോമ പാസായവരും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, പച്ചാളം പി.ഒ, കൊച്ചി 682012 വിലാസത്തില്‍ ഫെബ്രുവരി 21 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2976120, 2976220.












Click it and Unblock the Notifications