ജോലി തേടി മടുത്തെങ്കിൽ ഇതാ അവസരം; സർക്കാർ ശമ്പളം തന്നെ വാങ്ങാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
പാലക്കാട്: കഞ്ചിക്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് അഭിമുഖത്തിനായി സ്‌കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2567676
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിലെ അരിത്തമാറ്റിക് കം ഡ്രായിങ് ആന്റ് എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ജനുവരി 11 ന് രാവിലെ 11.30 ന് വനിത ഐടിഐ കളമശ്ശേരി ഓഫീസിൽ നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2544750.

അങ്കണവാടി വർക്കർ ഒഴിവ്
അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2024 ന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്.
തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 08.01.2024 മുതൽ 15.01.2024 വൈകീട്ട് 5 വരെ അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.
കഴക്കൂട്ടം വനിതാ ഗവ. ഐ.ടിഐയിൽ താത്കാലിക നിയമനം
കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവ് വീതമുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 8 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications