Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഒഴിവ്, സർക്കാർ ശമ്പളം തന്നെ കൈയ്യിൽ വാങ്ങാം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം.

കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.30 വരെ മാത്രമായിരിക്കും.

 jobb

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കിർടാഡ്സിൽ റിസർച്ച് അസിസ്റ്റന്റ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൽഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൽഡ് ട്രൈബ്സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ആന്ത്രോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവർഗ്ഗ സമുദായങ്ങൾക്കിടിയിൽ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകർക്ക് 01.01.2024ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

കരിക്കകം ഗവ. ഹൈസ്‌കൂളിൽ യു.പി.എസ്.ടി, എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒരു ഒഴിവ് വീതമാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16 രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

അധ്യാപക ഒഴിവ്

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് അധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. അതത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം ഡീൻ യു.ജി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇംഗ്ലീഷ് അധ്യാപക ഇന്റർവ്യൂ ജനുവരി 22 രാവിലെ 10 നും, ഇക്കണോമിക്സ് അധ്യാപക ഇന്റർവ്യൂ ജനുവരി 23 രാവിലെ 10നും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+