Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്നിക്കൽ അസിസ്റ്റന്റ്, എന്യൂമറേറ്റർ, അധ്യാപകർ; നിരവധി ഒഴിവുകൾ , ഇപ്പോൾ അപേക്ഷിക്കാം

എറണാകുളം ജില്ലയിലെ പട്ടികവര്‍ഗ്ഗ ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ഘട്ടമായ ഫില്‍ഡ്തല വിവരശേഖരണത്തിനുളള എന്യൂമറേറ്റര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യതയും സാങ്കേതിക കഴിവും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഇ-സര്‍വ്വേയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭൂമിശാസ്ത്ര ലൊക്കേഷന്‍സ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാല്‍ എന്യൂമറേറ്ററായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന എന്യൂമറേറ്റര്‍ക്ക് വിവര ശേഖരണം നടത്തുന്നതിന് വീട് ഒന്നിന് 80 രൂപ നിരക്കില്‍ വേതനം അനുവദിക്കും.

 job-

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത മുന്‍ പരിചയവും എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 നകം മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്. ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2970337, 9496070337 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

വാക്ക് ഇൻ ഇന്റർവ്യൂ

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ ഡിവിഷണൽ കാര്യാലയങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, വേഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്യൂ. യോഗ്യതയുള്ളവർക്ക് മുൻഗണന.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 ന് കാക്കനാട് കളക്ട്രേറ്റിലുള്ള ജില്ലാ വികസന കമ്മീഷണറുടെ ചേംമ്പറിൽ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണം.
ഫോൺ : 0484 2425377

ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ ഐ.ടി.ഐയില്‍ എംപ്ലോയിബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി- ഈഴവ/ബില്ലവ/തീയ്യ) നിയമനം നടത്തുന്നു. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ഡിഗ്രി/ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-234235.

ഗസ്റ്റ് അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജില്‍ പ്രിന്റിങ്, ട്രേഡ്സ്മാന്‍ തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. താല്‍ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ജനുവരി നാലിന് രാവിലെ 11 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466-2220450
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+