Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ യോഗ്യതയുണ്ടോ? 40,000 രൂപ സർക്കാർ ശമ്പളം വാങ്ങാം; നിരവധി താത്കാലിക ഒഴിവുകൾ

കേരള സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. പ്രായം 2024 ജനുവരി ഒന്നിന് 50 വയസിൽ താഴെയായിരിക്കണം. യോഗ്യത സി.എ/ ഐ.സി.എം.എ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. പ്രതിഫലം 40,000 രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും നിയമനം.

അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയൊടൊപ്പം റെസൂമേ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് 'ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ഓഡിറ്റ് അസിസ്റ്റന്റ്' എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, ഒന്നാംനില, ബി.എസ്.എൻ.എൽ സെൻട്രൽ ടെലഫോൺ എക്സ്ചേഞ്ച് ബിൽഡിങ്, ഗവ. പ്രസിനു സമീപം, സ്റ്റാച്യു, തിരുവനന്തപുരം-695 001. കൂടുതൽ വിവരങ്ങൾക്ക്: 0471-2994660.

kerala-government-job-opportunities

വാക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആര്‍ഡിഎല്‍ ല്‍ ഒരു വര്‍ഷത്തേക്ക് സയന്റിസ്റ്റ് ബി (മെഡിക്കല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: എംസിഐ/ഡിസിഐ/വിസിഐ അംഗീകരിച്ച യഥാക്രമം എംബിബിഎസ്/ബിഡിഎസ്/ബിവിഎസ് സി ആന്റ് എ എച്ച് ബിരുദം. അഭിലഷണീയമായ യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ എം ഡി ഫസ്റ്റ് ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശമ്പളം 56,000 പ്ലസ് എച്ച് ആര്‍ എ ഡിഎസ്ടി മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായ വര്‍ദ്ധന. അധിക പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പരിചയം അല്ലെങ്കില്‍ പ്രസക്തമായ വിഷയങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലന പരിചയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അല്ലെങ്കില്‍ ബിസിനസ് ഇന്റലിജന്‍സ് ടൂളുകള്‍/ഡാറ്റാ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള അറിവ്.

രണ്ട് വര്‍ഷത്തെ ആര്‍ ആന്റ് ഡി പരിചയം അല്ലെങ്കില്‍ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ ജൂലൈ 11-ന് രാവിലെ 11-ന് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും) സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ യങ് പ്രൊഫഷണല്‍ നിയമനം

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ എല്‍ ഡി എം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം.

ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ വെബ്‌സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം . അപേക്ഷ നല്‍കേണ്ട അവസാന തിയതി ജൂലൈ 6. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 8547670005.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+