സർക്കാർ ജോലി നേടാം, പരീക്ഷ ഇല്ലാതെ തന്നെ; ഇപ്പോൾ തന്നെ അപേക്ഷിക്കാം, മികച്ച ശമ്പളവും
തിരുവന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇ൯ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇ൯ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുളള കെൽട്രോൺ നോളജ് സെൻ്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072592412, 9072592416.
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിനായി അഭിമുഖം സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 19) രാവിലെ 9.30 മുതൽ ഒരു മണിവരെ കോട്ടക്കൽ നഗരസഭയിലെ ഇ.ഒ ഓഡിറ്റോറിയത്തിലാണ് അഭിമുഖം. അധ്യാപകർ (ബിരുദാനന്തര ബിരുദം), മെന്റർ (പ്ലസ്ടു), മാനേജർ(ബിരുദം), കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (ബിരുദം) തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടലായ www.knowledgemission.kerala.gov.in (DWMS Connect App) ൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 97787 85765, 8943430653.

ആർ.സി.സി യിൽ സീനിയർ റെസിഡന്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് രണ്ടിനു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഭരതനാട്യം അധ്യാപക ഒഴിവ്
തിരുവനന്തപുരം: ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് ഭരതനാട്യം അധ്യാപകയെ ആവശ്യമുണ്ട്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനു മുൻപായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസ് മുഖാന്തിരമോ, [email protected] എന്ന മെയിൽ ഐഡി വഴിയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ - 0471-2364771, 8547913916.
വാക്ക്-ഇൻ ഇന്റർവ്യു 21ന്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യു ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക്: www.cdckerala.org (ഫോൺ: 0471 2553540).












Click it and Unblock the Notifications