അഡാകിൽ അവസരം, ദിവസ വേതനം 1205 രൂപ; മറ്റ് സർക്കാർ ഓഫീസുകളിലും നിരവധി ഒഴിവുകൾ
തിരുവനന്തപുരം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (ADAK) യിൽ ഒഴിവുള്ള ഫാം ടെക്നീഷ്യൻ / പ്രോജക്ട് കോ-ഓർഡിനേറ്റർ / സബ്ഇൻസ്പെക്ടർ തസിതികയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1205 രൂപ ദിവസവേതനമായി നൽകും. ബിഎഫ്എസ്സി അല്ലെങ്കിൽ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ Agency of Development for Aquaculture, Kerala (ADAK), TC 29/3126, Reeja, Minchin Road Vazhuthacaud എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ നവംബർ 15നകം അപേക്ഷിക്കണം.
ഇസിജി ടെക്നീഷ്യ൯ ഒഴിവ്
എറണാകുളം; ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇസിജി ടെക്നീഷ്യന്റെ ഒഴിവ് നിലവിലുണ്ട്. യോഗ്യത (ഇസിജി ആ൯റ് ഓഡിയോമെട്രിക് ടെക്നീഷ്യ൯)/ഡിസിവിറ്റി (രണ്ട് വർഷത്തെ കോഴ്സ്) പ്രായം 18-36. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 16 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെ൯റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

ജൂനിയർ റസിഡന്റ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എംബിബിഎസ്. വേതനം 45,000 രൂപ. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം നവംബർ 16 ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ: 0484 2754000.
അപേക്ഷ ക്ഷണിച്ചു
എറണാകുളം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മഹാരാജാസ് കോളേജിലെ ലേണർ സപ്പോർട്ട് സെൻററിലേയ്ക്ക് പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിഷയങ്ങൾ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഫിലോസഫി, സോഷ്യോളജി, ഹിസ്റ്ററി ഇക്കണോമിക്സ്, ബിബിഎ, ബികോം, അഫ്സൽ ഉലമ.അപേക്ഷകളും റെസ്യൂമെയും [email protected] എന്ന വിലാസത്തിലേക്ക് നവംബർ 11 ന് മുൻപായി അയക്കേണ്ടതാണ്. പ്രോഗ്രാമുകളുടെ മറ്റ് വിവരങ്ങൾക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.sgou.ac.in) സന്ദർശിക്കുക.
കരാർ നിയമനം
വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ. അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ












Click it and Unblock the Notifications