പത്താം ക്ലാസ് പാസായവർക്കും 22200 രൂപ സർക്കാർ ശമ്പളം വാങ്ങാം: കെടിഡിസിയില്‍ താല്‍ക്കാലിക നിയമനം
തിരുവനന്തപുരം: കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ 34 ഒഴിവ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികള്‍ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ നല്‍കുന്നു.
റിസപ്ഷനിസ്‌റ്റ് (10): പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തു ല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകൾ നന്നാ യി സംസാരിക്കാൻ അറിയണം.

വെയ്റ്റർ (10): പത്താം ക്ലാസ്/തത്തുല്യം, റസ്‌റ്ററന്റ് ആൻഡ് കൗണ്ടർ സർവീസിൽ സർട്ടിഫിക്കറ്റ്/ റസ്‌റ്ററന്റ് സർവീസിൽ എൻസിവിടി സർട്ടിഫിക്ക റ്റ്/തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകൾ നന്നായി സംസാരിക്കാൻ അറിയണം.
അസിസ്‌റ്റന്റ് കുക്ക് (14): പത്താം ക്ലാസ്/തത്തുല്യം, ഫുഡ് പ്രൊഡക്‌ഷനിൽ സർട്ടിഫിക്കറ്റ്/കു ക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ്/തത്തുല്യം
18-36 ആണ് പ്രായപരിധി. അർഹരായവർക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മൂന്ന് ഒഴിവുകളിലും 22200 രൂപയാണ് ശമ്പളം.
മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്ലെയിൻ പേപ്പറിൽ ബയോഡാറ്റയും സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാധാരണ തപാലിൽ ഇനിപ്പറയുന്ന അഡ്രസിലേക്ക് അയയ്‌ക്കാം. 15/07/2024 വൈകുന്നേരം 5 വഴിയാണ് അവസാന തിയതി.
അപേക്ഷ അയക്കേണ്ട വിലാസം: The Managing Director,Kerala Tourism Development Corporation Ltd,
Mascot Square, P.B.No. 5424, Thiruvananthapuram 695033
Ph: 0471-2721243. www.ktdc.com
ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന "സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല" പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം.
എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101.
കൂടിക്കാഴ്ച
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂലൈ 10ന് കൂടിക്കാഴ്ച നടക്കും.
കെമിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ജൂലൈ 11നും മെക്കാനിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജൂലൈ 12 നും കെമിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ജൂലൈ 22 നും കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭിക്കും. ഫോൺ: 0487 2334144.












Click it and Unblock the Notifications