സർക്കാർ ഓഫീസുകളിൽ ടെക്നീഷ്യൻ മുതൽ ഗസ്റ്റ് ഇൻസ്ട്രക്ടർ വരെ താത്കാലിക ഒഴിവുകൾ; അപേക്ഷിക്കാം ഇങ്ങനെ
ആലപ്പുഴ: ജില്ലയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകൾ. ടെക്നീഷ്യൻ,ഗസ്റ്റ് ഇൻസ്ട്രക്ടർ, വർക്കർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് ഒഴിവുകൾ. വിശദമായി അറിയാം
കായംകുളം ഗവ. ഐ.ടി ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്. കമ്പ്യൂട്ടർ സയൻസ് /ഇൻഫോർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് /വൊക്കേഷണൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്പിക്കേഷനിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്‌ളിക്കേഷനിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഇൻഫോർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (എൻ.റ്റി.സി /എൻ. എ. സി. ) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ ഒക്ടോബർ 21 രാവിലെ 11ന് ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കായംകുളം ഗവ.ഐ. ടി. ഐ യിൽഹാജരാകണം.ഫോൺ: 0479-2442900

അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 11നു മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും സഹിതം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ / തത്തുല്യ യോഗ്യത. പാരാമെഡിക്കൽ രജിസ്ട്രേഷൻ.
ഫോൺ : 0477-2253324.
പി ആന്റ് ഒ ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പി ആന്റ് ഒ ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജനറൽ ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തിച്ചേരണം. യോഗ്യത: പ്രോസ്‌തെറ്റിക്, ഓർത്തോട്ടിക് കോഴ്‌സിൽ ബിരുദം/ ഡിപ്ലോമ, പ്രോസ്തെറ്റിക്, ഓർത്തോട്ടിക് ടെക്നീഷ്യനിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
ഫോൺ : 0477-2253324
വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഐ.സി.ഡി.എസ് പട്ടണക്കാട് പ്രോജെക്ട് പരിധിയിൽ വരുന്ന എഴുപുന്ന, തുറവൂർ എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18-46 വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടാകുന്നതാണ്.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ പട്ടണക്കാട് ഐസിഡിഎസ് പ്രോജെക്ട് ഓഫീസിൽ നവംബർ എട്ടു വൈകുന്നേരം നാലു വരെ സ്വീകരിക്കും. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രോജെക് ഓഫീസുമായി ബന്ധപ്പെടണം.












Click it and Unblock the Notifications