Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി അന്വേഷിക്കുകയാണോ? ഈ യോഗ്യതയുണ്ടെങ്കിൽ സർക്കാർ ജോലി തന്നെ നേടാം; താത്കാലികമെങ്കിലും അവസരം

സി-ഡിറ്റ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍- യോഗ്യത- ബിടെക് / ബി ഇ (സി എസ്/ ഐ ടി)/ എം സി എ. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സി സി എന്‍ എ, ആര്‍ എച്ച് സി ഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണീയം.

അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- യോഗ്യത- ഐ ടി / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഓര്‍ ഇലക്ട്രോണിക്‌സ് /ബി സി എ / ബി എസ് സി (സി എസ്) മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ, സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. എം സി എസ് ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.

 job

പ്രായപരിധി 35 വയസ്. ജനുവരി 24ന് രാവിലെ 11 മുതല്‍ തിരുവനന്തപുരത്തെ ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ സി-ഡിറ്റ് സ്റ്റഡി സെന്റര്‍, എറണാക്കുളം റീജിയണല്‍ സെന്റര്‍ (കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഡി ബ്ലോക്ക്), കണ്ണൂര്‍ റീജിയണല്‍ സെന്റര്‍ (സൗത്ത് ബസാര്‍, റബ്‌കോ പൗസ്, അഞ്ചാം ഫ്‌ളോര്‍) എന്നിവിടങ്ങളിലായി വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഫോണ്‍ 9895788311. വിവരങ്ങള്‍ക്ക്-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 20 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.

നേഴ്‌സ് നിയമനം: കൂടിക്കാഴ്ച 20 ന്

ജില്ലാ ഗവ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലേക്ക് നേഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജനുവരി 20 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) കല്‍പ്പാത്തി ചാത്തപുരം ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2576355.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+