താത്കാലികമെങ്കിലും സർക്കാർ ജോലി; ശമ്പളം 25,000 വരെ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡിസ്ട്രിക്ട് ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡിസ്ട്രിക്ട് ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് എം.എസ്.സി നേഴ്സിങ് രജിസ്ട്രേഷനും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 25,000 രൂപ. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് (ബി.പി.ടി) ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 20,000 രൂപ.

ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എല്‍.പി)/ഡി.എച്ച്.എല്‍.എസ്, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവയാണ് ഓഡിയോ മെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 40. മാസവേതനം 20,000 രൂപ. യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റ് മുഖേന ഒക്ടോബര്‍ 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് എന്‍.എച്ച്.എം (ആരോഗ്യ കേരളം) ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in, 0491-2504695
ജില്ലയിലെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ അവധികൾ അറിയാം
ഹൗസ് കീപ്പിങ് സ്റ്റാഫ് നിയമനം
സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സമാനമായ ജോലിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9567933979
ഫെല്ലോ ആസ്പിരേഷണല്‍ ബ്ലോക്ക്
പ്രോഗ്രാം തസ്തികയില്‍ നിയമനം
നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ ഫെല്ലോ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം തസ്തികയില്‍ ജില്ലാ ഭരണകൂടം നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, ഡാറ്റ വിശകലനവും അവതരണ വൈദഗ്ധ്യവും, സോഷ്യല്‍ മീഡിയയുടെ ഉപയോഗം സംബന്ധിച്ച് അറിവ്, പ്രോജക്ട് മാനേജ്മെന്റ് കഴിവ്, ഒരു ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ ജോലി/ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുള്ള പരിചയം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. മികച്ച ആശയവിനിമയ നൈപുണ്യം അത്യന്താപേക്ഷിതം. ഡെവലപ്മെന്റ്/റൂറല്‍ സ്ട്രീമില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും പാലക്കാട് ജില്ലക്കാര്‍ക്കും മുന്‍ഗണന.
രണ്ട് ഒഴിവാണുള്ളത്. ഒരു വര്‍ഷമാണ് കാലാവധി. 2023 ഒക്ടോബര്‍ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസം 55,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്ലാനിങ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ അയക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 0491 2505350.












Click it and Unblock the Notifications