ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം; പാലക്കാട് മെഡിക്കൽ കോളേജിലും ഒഴിവുകൾ
തിരുവനന്തപുരം: ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെന്റിസ്‌റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.
ഉദ്യോഗാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.

പാലക്കാട് മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസി(ഗവ മെഡിക്കല്‍ കോളെജ്)ല്‍ വിവിധ വകുപ്പുകളില്‍ താത്ക്കാലിക നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം. ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ നവംബര്‍ 21 നും മറ്റു തസ്തികളിലേക്ക് നവംബര്‍ 22 നും ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in, 0491 2951010
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.
പ്ലേസ്‌മെന്റ് ഡ്രൈവ് 28 ന്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 28 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബെറ്റർ ബീൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിങ്ഫിഷർ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എമ്പയർ മോട്ടോഴ്‌സ് എന്നീ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, +2, എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ 27 ന് ഉച്ചക്ക് 1 മണിക്ക് മുൻപ് https://bit.ly/49yaE6p എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.












Click it and Unblock the Notifications