Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്യൂരിറ്റി,ടെക്നീഷ്യൻ, എസി മെക്കാനിക്ക് തുടങ്ങി നിരവധി ഒഴിവുകൾ; എസ്എസ്എൽസി യോഗ്യത ഉള്ളവർക്കും അവസരം

മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ, സ്പെയർ പാർട്സ് മാനേജർ, ടെക്നീഷ്യൻ, നെറ്റ്വർക്ക്/ഹാർഡ്വെയർ ടെക്നീഷ്യൻ, അക്കൗണ്ട്സ് അസിസ്റ്റന്റ്, എ.സി മെക്കാനിക്ക്, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 30ന് രാവിലെ പത്തിന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, എം.ബി.എ, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉയർന്ന പ്രായപരിധി 40 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നിലവിലുള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് ഒറ്റത്തവണ ഫീസായ 250 രൂപ അടച്ചും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 273 4737.

സർക്കാർ സ്ഥാപനങ്ങളിലും നിരവധി താത്കാലിക ഒഴിവുകൾ

അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകര്‍ക്കായുള്ള അഭിമുഖം ഒക്ടോബര്‍ 26ന് നടക്കും. തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. രാവിലെ 10 ന് സുവോളജി വിഷയത്തന്റെയും 11.30 ന് ബോട്ടണിയുടെയും അഭിമുഖം പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 0466 2212223.

jobb

അഗ്രോമെറ്റ് ഒബ്‌സര്‍വര്‍ ഒഴിവ്

മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ ഒരു വര്‍ഷ കരാര്‍ വ്യവസ്ഥയില്‍ അഗ്രോമെറ്റ് ഒബ്സര്‍വര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ ഒമ്പതിന് നടക്കും. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ, എം.എസ് ഓഫീസ്, മലയാളം ടൈപ്പിങ് ഉള്‍പ്പടെ അറിയുന്ന 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 26 നകം ബയോഡാറ്റ സമര്‍പ്പിക്കാം. ഫോണ്‍ 0494 2686329.

കാന്‍സര്‍ കെയര്‍ സെന്ററില്‍ താത്ക്കാലിക നിയമനം

വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററായ ചേതനയില്‍ എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ (യോഗ്യത: ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി), ഫിസിയോ തെറാപ്പിസ്റ്റ് (ഡിപ്ലോമ, ബിപിടി), നൈറ്റ് സെക്യൂരിറ്റി (പുരുഷന്മാര്‍, 30-60 വയസ്, ഏഴാം തരം, പിആര്‍ടിസി സര്‍ട്ടിഫിക്കറ്റ്), ക്ലീനര്‍ (സ്ത്രീകള്‍, 18-56 വയസ്, ഏഴാം തരം) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 10.30 ന് നടക്കും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍, പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് വണ്ടൂരിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍: 04931 249600.

നഴ്സ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന നഴ്സ് തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ നാലിന് ഉച്ചക്ക് 12ന് മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം.

ഫാർമസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന ഫാർമസിസ്റ്റ്് തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് എൻ.സി.പി, സി.സി.പി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബർ മൂന്നിന് രാവിലെ 10.30ന് മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+