Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് മെഡിക്കൽ കോളജിൽ ഇതാ അവസരം; സർക്കാർ ശമ്പളം വാങ്ങാം..നിരവധി ഒഴിവുകൾ വേറെയും

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും റേഡിയോ ഡയഗ്നോസിസിൽ പി.ജിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 70,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

ഡോക്ടർ, ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം കേശവദാസപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറേയും ഇ.സി.ജി ടെക്നീഷ്യനേയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് നടക്കും. അപേക്ഷ 23നകം നൽകണം. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 25ന് രാവിലെ 10 മണിയ്ക്ക് എത്തണം.

 jobnew2-

നാച്വറൽ സയൻസ് അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി-1) സംവരണം ചെയ്ത നാച്വറൽ സയൻസ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. നാച്വറൽ സയൻസിൽ ബിരുദം, ബി.എ.ഡ്, യോഗ്യത പരീക്ഷ പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 21നകം പേര് രജിസ്റ്റർ ചെയ്യണം.

ഫിസിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്, യോഗ്യത പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 21നകം പേര് രജിസ്റ്റർ ചെയ്യണം.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ ഇ എസ് ഐ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ [email protected] ഇ-മെയിലില്‍ നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2391018.

തെറാപ്പിസ്റ്റ്; വോക്ക് ഇന്‍ ഇന്റര്‍വ്യൂ 20ന്

രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീ, പുരുഷ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 20ന് രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡി.എ.എം.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ ആശുപത്രിയിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+