Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീയിൽ അക്കൗണ്ടന്റ്, ഐടി അസിസ്റ്റന്റ്, മറ്റ് നിരവധി ഒഴിവുകൾ; അവസരങ്ങൾ ഇതാ

ഒറ്റപ്പാലം, മലമ്പുഴ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുള്ള ഷൊര്‍ണൂര്‍, മരുതറോഡ്, കൊല്ലങ്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി കളില്‍ അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് എം.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചിറ്റൂര്‍, പാലക്കാട് ബ്ലോക്കുകളില്‍ നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ട് തസ്തികകളും താല്‍ക്കാലികമായിരിക്കും. അപേക്ഷകര്‍ കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരാകണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി അംഗം ആണെന്ന് തെളിക്കുന്ന ബന്ധപ്പെട്ട സിഡിഎസ്സില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 12ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ കാര്യാലയം, സിവില്‍ സ്‌റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505627.

Kerala government Job opportunities

അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും
മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി
വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി. പ്രായപരിധി 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും. അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.ഫോൺ 8281999155

ഐ.റ്റി അസിസ്റ്റന്റ് നിയമനം

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസ് , പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലെ സഹായി സെന്ററിലേക്ക് പ്ലസ്്ടു പാസായതും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/ ഡി.റ്റി.പി)അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ/ പോളി ടെക്നിക് (കമ്പ്യൂട്ടർ സയൻസ്), മലയാളം ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ള. പട്ടികവർഗ്ഗക്കാരെ ഐ.ടി അസിസ്റ്റന്റായി നിയമിക്കുന്നു. 21- 40 പ്രായമുള്ള പട്ടികവർഗക്കാർക്ക്് അപേക്ഷിക്കാം. 2025 മാർച്ച് വരെയായിരിക്കും കാലാവധി. അപേക്ഷകൾ ഓഗസ്റ്റ് 10 നകം കാഞ്ഞിരപ്പളളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 04828-202751

ഗസ്റ്റ് അസി. പ്രൊഫസര്‍ ഒഴിവ്

അയിലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അസി. പ്രൊഫസറുടെ( മാത്തമാറ്റിക്‌സ്) ഒരു ഒഴിവിലേക്ക് ആഗസ്റ്റ് 12ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എം.എസ്.സി മാത്തമാറ്റിക്‌സ് ഫസ്റ്റ്ക്ലാസ്,യുജിസി നെറ്റ് യോഗ്യതകള്‍ ഉളള താല്‍പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+