Get Updates
Get notified of breaking news, exclusive insights, and must-see stories!

45,000 ശമ്പളം വാങ്ങാം; മെഡിക്കൽ കോളേജിൽ ഒഴിവുകൾ, നിരവധി സർക്കാർ സ്ഥാപനങ്ങളിലും അവസരം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്‌തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത എം ബി ബി എസ്, വേതനം 45,000. ആറുമാസ ദിവസ കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ. പകർപ്പ് എന്നിവ സഹിതം 18(ശനി) ന് മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10.00 മുതൽ വൈകിട്ട് 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04842754000.

Kerala Government Job Opportunities

അപേക്ഷ ക്ഷണിച്ചു

കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് എച്ച് എസ് റ്റി, എച്ച് എസ് എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. പി എസ് സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏപ്രില്‍ 15 വൈകിട്ട് അഞ്ചിനകം പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിക്കണം. കുളത്തൂപ്പുഴ എം ആര്‍ എസില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0475 2222353.

അഭിമുഖം നാളെ

ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ (മാര്‍ച്ച് 13) 9.30-ന് നടക്കും. രണ്ട് കമ്പനികളിലായി 20 ഒഴിവുണ്ട്. പ്ലസ് ടു, ഡിഗ്രി, സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ., ഐ.ടി.ഐ. സര്‍വേയര്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോണ്‍: 0477-2230626, 8304057735.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ സർജറി, ഒബിജി ആ൯്റ് നെഫ്രോളജി വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡൻ്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 19 ന് രാവില 11 ന് മുമ്പായി യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻ്റർവ്യൂവിനു ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+