Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ; ഇതാ ഇപ്പോൾ തന്നെ അപേക്ഷിക്കാം

കോട്ടയം: മത്സ്യഫെഡ് നാഗമ്പടത്ത് ആരംഭിക്കുന്ന സീഫുഡ് റെസ്റ്റോറന്റിലേക്ക് താൽക്കാലികമായി കുക്ക്, അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്. കുക്ക് തസ്തികയിൽ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് പ്ലസ്ടുവും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ മാർച്ച് 12ന് വൈകിട്ട് അഞ്ചുമണിക്കുമുൻപായി വിശദമായ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ മാനേജർ, മത്സ്യഫെഡ്, കോട്ടയം ജില്ലാ ഓഫീസ്, കൊച്ചുകവല, വൈക്കം 686141 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 04829-216180.

 jobsne-

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. പ്ലസ്ടു വിത്ത് എ.എൻ.എം/ ജെ.പി.എച്ച്.എൻ ആണ് യോഗ്യത. ക്ഷേമസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്സിൽ താഴെ. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അസൽരേഖകൾ സഹിതം തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്.

മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം: സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ചിനു മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എകസ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ: 0484 2312944

അഭിമുഖം

ആലപ്പുഴ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, വാച്ച്മാൻ വിഭാഗം ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 50 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം മാർച്ച് 3ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ല സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+