സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; 30,000 ശമ്പളം കൈയ്യിൽ കിട്ടും, അപേക്ഷിക്കാം ഇപ്പോൾ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 (കൺസോളിഡേറ്റഡ് പ്രതിമാസം) പ്രായം: 22നും 40നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ യോഗ്യതയും(Basic Knowledge + Accounting Software) പ്രവർത്തിപരിചയം: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ / പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് കീഴിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിലോ ഉള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
ഉദ്യോഗാർഥികൾക്ക് മികച്ച Communication Skill ആവശ്യമാണ്. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 22ന് വൈകിട്ട് അഞ്ചു മണി. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി. ഒ., തിരുവനന്തപുരം - 695034. ഇ-മെയിൽ: [email protected]. ഫോൺ: 0471 - 2303036.

ഇലക്ട്രീഷ്യന്‍ താത്കാലിക ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഈഴവ വിഭാഗക്കാര്‍ക്കുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യത: 1) ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / തത്തുല്യം 2) കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള 3 വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പ്രായം- 18-41 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ബാധകം) ഈഴവ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു സംവരണവിഭാഗക്കാരേയും പരിഗണിക്കും.
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍: അഭിമുഖം 31 ന്
പാലക്കാട് :ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഫസ്റ്റ് എന്‍.സി.എ/എ.ഐ കാറ്റഗറി നമ്പര്‍ (333/2021), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍ (കാറ്റഗറി നമ്പര്‍ 336/2021), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം (കാറ്റഗറി നമ്പര്‍ 612/2021) എന്നിവയുടെ അഭിമുഖം ജനുവരി 31 ന് രാവിലെ 9.30, 11.15, ഉച്ചയ്ക്ക് 12.30 എന്നീ സമയങ്ങളില്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിനെത്തുന്നവര്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.












Click it and Unblock the Notifications