കുടുംബശ്രീയിൽ ഒഴിവുകൾ; 20,000 രൂപ ശമ്പളം, സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ വേറെയും
മലപ്പുറം: കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ തസ്തികകളിലേക്ക് ജനുവരി 20 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാല ബിരുദം, രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിങ് പ്രവര്‍ത്തന പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിങ്) എന്നിവയാണ് യോഗ്യത. പ്രതിമാസ ശമ്പളം 20,000 രൂപ.
ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് പ്ലസ്ടു, പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ വേണം. പ്രതിമാസ ശമ്പളം 16,000 രൂപ. അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ സമര്‍പ്പിക്കണം. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോണ്‍: 8891008700.

നേഴ്‌സ് നിയമനം: കൂടിക്കാഴ്ച 20 ന്
പാലക്കാട്: ജില്ലാ ഗവ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലേക്ക് നേഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സ് നിയമനം. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജനുവരി 20 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) കല്‍പ്പാത്തി ചാത്തപുരം ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2576355.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട്: മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 20 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.












Click it and Unblock the Notifications