Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി തേടി മടുത്തോ? ഇതാ സർക്കാർ ഓഫീസിൽ അവസരം; നിരവധി ഒഴിവുകൾ

ഇടുക്കി: മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ബി എസ് സി , സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും എം എൽ ടി / ഡി എം എൽ ടി ,പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിൽ 6 മാസത്തെ പ്രവൃത്തി പരിചയം , ,ഡിപ്ലോമക്കാർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടാകണം . പ്രതിമാസ വേതനം 21,000 രൂപ , ഒഴിവ് 1 , കാലാവധി 6 മാസം .

ഫാർമസിസിസ്റ് തസ്തികയിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ റെജിസ്ട്രേഷനോട് കൂടിയ ബി ഫാം / ഡി ഫാം . പ്രതിദിന വേതനം 550 രൂപ ,കാലാവധി 6 മാസം

 jobsne

താത്ക്കാലിക നിയമനം: ഇന്റർവ്യൂ മാർച്ച് 15ന്

എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും. തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം. അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മംഗലം ഗവ ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഗവ അംഗീകൃത മൂന്നുവര്‍ഷ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് മിനിമം യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്തിന് മംഗലം ഗവ ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ടെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2371451, 0492 2258545.

ഗസ്റ്റ് അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സിയില്‍ ഡി വോക് കോഴ്സുമായി ബന്ധപ്പെട്ട് പ്രിന്റിങ് ടെക്നോളജി വിഷയങ്ങളില്‍ അധ്യാപകരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ മതിയായ യോഗ്യത ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന് രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662220440.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+