പരീക്ഷയില്ലാതെ തന്നെ സർക്കാർ ജോലി നേടാം; 1,82,400 രൂപ വരെ ശമ്പളം..നിരവധി ഒഴിവുകൾ വേറേയും
തൃശ്ശുര്‍: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ ലക്ച്റർ/ അസിസ്റ്റന്റ് പ്രൊഫസർ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ശമ്പളം 57,700-1,82,400/-.
ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി ഫിസിക്സ് രണ്ടാം ക്ലാസ്സ് ബിരുദം ആ൯്റ് റേഡിയോളജിക്കൽ ഫിസിക്സിൽ ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്സ്, മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, മെഡിക്കൽ ഫിസിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം ആ൯്റ് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്നുള്ള ആർ.എസ്.ഒ ലെവൽ III സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള 18-41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം)

തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് നാലിനു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
അട്ടപ്പാടി പുനര്‍ജനിയില്‍ വിവിധ തസ്തികകളില്‍ നിയമനം
വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് ഒന്നിന്
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി കേന്ദ്രത്തില്‍ സോഷ്യല്‍ വര്‍ക്കര്‍, വാച്ച്മാന്‍, മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നേഴ്‌സ്, കുക്ക്/നേഴ്‌സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.എസ്.ഡബ്ല്യു, മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി മേഖലയില്‍ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുള്ളവര്‍ക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജി.എന്‍.എം. കോഴ്‌സാണ് നേഴ്‌സിന്റെ യോഗ്യത. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, കുക്ക്/നഴ്‌സിങ് അസിസ്റ്റന്റ്, വാച്ച് മാന്‍ എന്നീ തസ്തികകളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. എല്ലാ തസ്തികകളിലും പാലക്കാട് ജില്ലക്കാര്‍ക്കും അട്ടപ്പാടി ബ്ലോക്കിലുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതയും വയസും തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും എന്നിവയുമായി അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനില്‍ ഒറ്റപ്പാലം സബ് കലക്ടറുടെ ചേംബറില്‍ മാര്‍ച്ച് ഒന്നിന് രാവിലെ 9.30 മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. രാവിലെ ഒന്‍പത് മുതല്‍ 10 വരെ രജിസ്‌ട്രേഷനുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505791, ഇ-മെയില്‍: [email protected]












Click it and Unblock the Notifications