Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ, 45000 വരെ ശമ്പളം; മറ്റ് സർക്കാർ സ്ഥാപനങ്ങളിലും നിരവധി ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.

 jobb

നഴ്സിങ് ട്യൂട്ടർ

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ (അനക്സ്) ഒരു വർഷത്തേക്ക് നഴ്സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ/സ്വകാര്യ സെൽഫ് ഫിനാൻസ് നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവരും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14നു രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകളുമായി നവംബർ 16ന് രാവിലെ 11നു കോളജിൽ നേരിട്ട് ഹാജരാകണം. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8075307009, വെബ്സൈറ്റ്: gctetvpm.ac.in, ഇ-മെയിൽ: [email protected].

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ട്രെയിനർ

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിംഗ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE / B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dysa.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695033 എന്ന വിലാസത്തിലോ [email protected] എന്ന മെയിൽ മുഖാന്തിരമോ നവംബർ 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+