വാച്ച്മാന്‍ മുതല്‍ അസിസ്റ്റന്റ് മാനേജർ വരെ: സർക്കാർ ശമ്പളം നേടാന്‍ ഇതാ നിരവധി അവസരങ്ങള്‍
നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ടെക്നിഷ്യന്‍, വാച്ച്മാന്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അപ്രന്റീസ് ട്രെയിനി എന്നീ തസ്തികകളില്‍ ജനുവരി 24 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
ട്രേഡ് ടെക്നീഷ്യന്‍ തസ്തികയില്‍ ബന്ധപെട്ട വിഷയത്തില്‍ ഐ.ടി.ഐ, എന്‍.ടി.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ, ടിഎച്ച്.എസ്.എല്‍.സി എന്നിവയിലേതില്ലെങ്കിലുമാണ് യോഗ്യത. വാച്ച്മാന്‍ തസ്തികയില്‍ ഏഴാം ക്ലാസ് ജയവും അപ്രന്റീസ് ട്രെയിനിക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയുമായി ജനുവരി 24 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: gptcnedumkandam.ac.in ഫോണ്‍: 04868-234082.

കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് എ.സി.ആർ ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും.
ഉദ്യോഗാർഥികളുമായി ജനുവരി 29 രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡ്, റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ / സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
മാങ്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീഷ്യന്‍ സേവനത്തിനു മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ബി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷകള്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ 29 വരെ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സ്വീകരിക്കും.
അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്
എറണാകുളത്തെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബൈന്റിങ്, റീപ്രൊഡക്ഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത- പ്രിന്റിങ് ടെക്നോളജിയില്‍ ഒന്നാം ക്ലാസ് ബിടെക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ചുവര്‍ഷം കുറയാത്ത തൊഴില്‍പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ടു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും. പ്രായപരിധി- 18 -36 വയസ്. താല്‍പര്യമുള്ളവര്‍ ജനുവരി 30 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.












Click it and Unblock the Notifications