'ജോലി ഒന്നും ആയില്ലേ?' ചോദ്യം കേട്ട് മടുത്തോ: ഇതാ പരിഹാരമുണ്ട്, കൈനിറയെ ഒഴിവുകള്‍, ശമ്പളം 30000
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ ടി പ്രൊഫഷണല്‍ യോഗ്യത ബി.ടെക് (സി ഇ, സി എസ്)/ എം സി എ/ എം എസ് സി (ഐ ടി) ആന്‍ഡ് ഡാറ്റാബേസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിമാസ വേതനം- 31460 രൂപ.
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് യോഗ്യത - ബികോം ബിരുദം, സര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പ്‌റൈറ്റിംഗില്‍ പ്രാവീണ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം- 24040 രൂപ. രണ്ടു വര്‍ഷമാണ് നിയമന കാലാവധി.

ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 12ന് വൈകിട്ട് 5 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോള്‍ പി.ഒ, തൃശൂര്‍- 680003 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2364095.
വാക്ക് ഇൻ ഇന്റർവ്യൂ
മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0488-2728400.
സെക്യൂരിറ്റി നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സായുധസേനയില്‍ നിന്നു വിരമിച്ച പുരുഷന്മാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജനുവരി 16 ന് രാവിലെ 10 ന് അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രായപരിധി 50 വയസ്.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്. തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.
യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in












Click it and Unblock the Notifications