Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ശമ്പളം നിങ്ങളുടെ പോക്കറ്റിലുമാക്കാം: ഇതാ നിരവധി ഒഴിവുകള്‍, 70000 രൂപ വരെ ശമ്പളം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ജനറൽ സർജറി,ജനറൽ മെഡിസിൻ, ഓബിജി, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഓഫ്തൽമോളജി, പി എം ആർ ഡി, സൈക്കാട്രി,റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റുമാരെ പ്രതിമാസം 70000 രൂപ നിരക്കിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖ സഹിതം ജനുവരി 11ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാക്കുക. പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484 2754000.

salary

അപേക്ഷ ക്ഷണിച്ചു

കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പ്രായപരിധി : 22-40. എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. . 10 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം, കൊല്ലം - 691571, ഇമെയില്‍: [email protected], ഫോണ്‍: 0474 2537141, 9495245002.

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍: തീയതി നീട്ടി

എയര്‍ ഫ്രെയിം / ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ നിന്നു വിരമിച്ചവരോ ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് ഇന്‍ മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/ തത്തുല്യ യോഗ്യത ഉള്ളവരോ ആയ വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ഥികള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് സ് ലിമിറ്റഡില്‍ (എച്ച് എ എല്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിലേക്ക് ജനുവരി ആറിനു മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. എച്ച് എ എല്‍ നടത്തുന്ന എഴുത്തുപരീക്ഷ മുഖേന തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള എം ആര്‍ ഒ ഡിവിഷനുകളിലായിരിക്കും നിയമനം.
ഫോണ്‍ : 0468 2961104

പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക നിയമനം

കോട്ടയം : ജില്ലാ വനിതശിശു വികസന വകുപ്പിനു കീഴിൽ കോട്ടയം ജില്ലാ പോഷൺ അഭിയാൻ-ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മാനേജ്മെന്റ്/ സോഷ്യൽ സയൻസ്/ ന്യൂട്രിഷ്യൻ എന്നിവയിൽ ബിരുദം/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്കും കപ്പാസിറ്റി ബിൽഡിംഗ് വിത്ത് സൂപ്പർവൈസറി സ്‌കില്ലിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രാദേശികഭാഷയിൽ ഉള്ള പ്രാവീണ്യം, ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള നൈപുണ്യം, ടീമായി ജോലി ചെയ്യുന്നതിനും ജോലിയുടെ ഭാഗമായി നിരന്തരം യാത്രകൾ ചെയ്യുന്നതിനുമുള്ള താല്പര്യവും ഉണ്ടായിരിക്കണം. പ്രായ പരിധി 18 -35 .(2023 ജൂൺ ഒന്നിന് ) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 15 നകം പേര് രജിസ്റ്റർ ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+