Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താംക്ലാസുകാർക്കും സർക്കാർ ശമ്പളം വാങ്ങാം: സെക്യുരിറ്റി, അറ്റന്‍ഡർ, നിരവധി ഒഴിവുകള്‍

തിരുവനന്തപുരം ജില്ലയിലെ പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്‌, ആംബുലൻസ് ഡ്രൈവർ, നൈറ്റ് വാച്ചർ, ആശുപത്രി അറ്റൻഡർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ജിഎൻഎം/ ബി.എസ്.സി നഴ്സിംഗ് ബിരുദവും ആറു മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് അപേക്ഷിക്കാം

പത്താം ക്ലാസ് പാസായ ലൈറ്റ് ആൻഡ് ഹെവി ലൈസൻസുള്ള ആറുമാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് ആംബുലൻസ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. പ്രായപരിധി 18നും 40നും ഇടയിൽ. 18നും 50നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായവർക്ക് നൈറ്റ് വാച്ചർ തസ്തികയിലേക്കും, 18നും 40 നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായവർക്ക് ആശുപത്രി അറ്റൻഡർ തസ്തികയിലേക്കും അപേക്ഷിക്കാം.

job-new-

ഈ തസ്തികകളിലേക്കുള്ള നിയമനത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. താത്പര്യമുള്ളവർ നവംബർ 16 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അഭിമുഖം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുര പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലന കേന്ദ്രത്തിൽ, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊഴിൽ പരിശീലനം, ഫങ്ഷണൽ അക്കാഡമിക്‌സ് എന്നിവയിൽ വ്യക്തിഗത പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആർസിഐ രജിസ്‌ട്രേഷൻ, ബി.എ/ബി.എസ്.സി , ബി.എഡ്, ഐഡിഡി അല്ലെങ്കിൽ ഡിവിആർ ഡിപ്ലോമ, ബി.എ/ബി.എസ് .സി ,ബി.എഡ്(എസ്ഇഎംആർ) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.

പ്രതിമാസവേതനം 25,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴിൽപരിശീലനകേന്ദ്രം സൂപ്പർവൈസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496735083

കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ. അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+