Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 57000 വരെ: പിഎസ്‌സി വേണ്ട, താല്‍ക്കാലികമെങ്കിലും ഒരു സർക്കാർ ജോലി നിങ്ങള്‍ക്കും നേടാം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കാസ്പിനു[kasp] കീഴിലുളള ആരോഗ്യമിത്ര തസ്തികയിലേക്കാണ് നിയമനങ്ങള്‍ ക്ഷണിക്കുന്നത്. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് താല്‍ക്കാലിക നിയമനം.

യോഗ്യത: ജി എന്‍ എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് ടെകാനീഷ്യന്‍, റെസ്പ്‌റേറ്ററി ടെക്‌നീഷ്യന്‍ /ഡി സി എ എന്നിവ കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. 46 വയസ്സിനു താഴെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

സെപ്റ്റംബര്‍ 14ന് ഉച്ചക്ക് 1.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ വച്ച് ഇന്റര്‍വ്യു നടത്തും കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952 350475 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 job-news

കിർത്താഡസില്‍ ഒഴിവ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കാണു നിയമനം.

അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/വർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികജാതി, പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.kirtads.kerala.gov.in സന്ദർശിക്കുക.

ലിഫ്റ്റ് ഓപ്പറേറ്റർ

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ആറു മാസമെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററായി പ്രവൃത്തി പരിചയം വേണം. പ്രായം 01.01.2023ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം. 25100-57900 രൂപയാണ് വേതനം.

വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ 21ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

അധ്യാപക തസ്തിക

കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് 14ന് രാവിലെ 11ന് കണ്ണൂർ ഗവ. ആയുർവേദ കോളജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം എത്തണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+