വാച്ച്മാന്‍ മുതല്‍ അസിസ്റ്റന്റ് മാനേജർ വരെ: നിരവധി ജോലി ഒഴിവുകള്‍, 1 ലക്ഷത്തിന് മുകളില്‍ വരെ ശമ്പളം
നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ് യോഗ്യതയുള്ള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണ്. 2024 ജനുവരി 1 ന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകമാണ്. ശമ്പള സ്കെയിൽ 15600-39100.

നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 12 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഹയർസെക്കന്ററി സ്കൂളിൽ നിയമനം
കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പള സ്കെയിൽ: 55200-115300. പ്രായ പരിധി 2024 ജനുവരി 1 ന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 8 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.
അസിസ്റ്റന്റ് മാനേജർ കരാർ നിയമനം
കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.labourwelfarefund.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.












Click it and Unblock the Notifications