ആശുപത്രിയിലും ഇ ഹെൽത്ത് പദ്ധതിയിലും ഒഴിവുകൾ; ശമ്പളം ഇതാ, ഇപ്പോൾ തന്നെ അപേക്ഷിക്കാം
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ കൊച്ചി സ്മാർട്ട്മിഷൻ ലിമിറ്റഡ് ( സി.സി.എം.എൽ)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം.
ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ മൂന്നു വർഷത്തെ ഡിപ്ലോമ. ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇംബ്ലിമെന്റെഷനിൽ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ മാസവേതനം ലഭിക്കും.

താല്പര്യമുള്ളവർ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് ഫോൺ : 9495981772
മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി-ഡി അഡിഷൻ സെന്ററിൽ മെഡിക്കൽ ഓഫീസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികയിൽ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം. ബി. ബി. എസ് അല്ലെങ്കിൽ തുല്യ യോഗ്യത/ സൈക്കാട്രിയിൽ പി. ജി തുടങ്ങിയ യോഗ്യതയുള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 18 നും 45നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
ക്ലിനിക്കൽ സൈക്കോളജി തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ക്ലിനിക്കൽ സൈക്കോളജിയിൽ എം-ഫീൽ അല്ലെങ്കിൽ ഏതെങ്കിലും ആർ.സി.ഐ അംഗീകാരമുള്ള യൂണിവേഴ്സിറ്റി/ കോളേജ്/ കേന്ദ്രസർക്കാരിന്റെയോ കേരള സർക്കാരിന്റെയോ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ/യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നോ രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയായിരിക്കണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്റ്റേർഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരിക്കണം.18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ജനുവരി 17ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിന്റെ ചേംമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484 2360802
ഫിസിയോതെറാപ്പിസ്റ്റ്, ജെ.പി.എച്ച്.എന്‍
കൂടിക്കാഴ്ച അപേക്ഷ 19 ന്
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഫിസിയോതെറാപ്പിസ്റ്റ്, ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച ജനുവരി 19 ന് നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിനടുത്ത് എന്‍.എച്ച്.എം ഓഫീസില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 19 ന് രാവിലെ ഒമ്പതിന് നേരിട്ട് എന്‍.എച്ച്.എം ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakerlam.gov.in, 04912504695.












Click it and Unblock the Notifications