ജോലിയൊന്നും ആയില്ലേയെന്ന ചോദ്യം കേട്ട് മടുത്തോ? ഇതാ നിരവധി താല്‍ക്കാലിക സർക്കാർ ജോലികള്‍
കുന്നംകുളം ഗവ. വി എച്ച് എസ് സ്‌കൂളില്‍ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തില്‍ ജ്വല്ലറി ഡിസൈനര്‍, ഹൈഡ്രോപോണിക്‌സ് എന്നീ കോഴ്‌സുകളിലേക്ക് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍, അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളില്‍ ഒഴിവ്. സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ യോഗ്യത - ബിടെക്/ എംബിഎ/എംഎസ്ഡബ്ല്യൂ / ബി എസ് സി അഗ്രികള്‍ച്ചര്‍.
ട്രെയിനര്‍ (ജുവല്ലറി ഡിസൈനിംഗ്) യോഗ്യത - പന്ത്രണ്ടാം ക്ലാസും മാനുവല്‍ ജ്വല്ലറി ഡിസൈനിങ്ങിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സോഫ്റ്റ്വെയറിലും ഹ്രസ്വകാല കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും.

ട്രെയിനര്‍ (ഹൈഡ്രോപോണിക്‌സ്) യോഗ്യത - അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ബോട്ടണി, ബയോ ടെക്‌നോളജി, അഗ്രി എന്‍ജിനീയറിങ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. ഹൈഡ്രോപോണിക്‌സില്‍ ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം.
സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് യോഗ്യത - ജ്വല്ലറി ഡിസൈനര്‍ കോഴ്‌സില്‍ എന്‍എസ്‌ക്യൂഎഫ് - സര്‍ട്ടിഫിക്കറ്റ് / വിഎച്ച്എസ്ഇ പാസായവര്‍. അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും. അവസാന തീയതി - ജനുവരി 9. ഫോണ്‍ 9446543161.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിക്കായി പ്രോജക്ട് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത - സുവോളജി / പ്ലാന്റ് സയൻസ് / ബോട്ടണി തുടങ്ങിയ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദം. വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 11 ന് രാവിലെ 10 ന് പീച്ചി വനഗവേഷണ സ്ഥാപന ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പരിശീലന പരിപാടികളും, സെമിനാറുകളും സംഘടിപ്പിക്കുന്നതിനും, മാനുവലുകളും വായന സാമഗ്രികളും ഫീൽഡ് ഗൈഡുകളും തയ്യാറാക്കുന്നതിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരും റിസോഴ്സ് പേഴ്സണൽമാരുമായും ഫലപ്രദമായ ആശയ വിനിമയം നടത്തുന്നതിനുള്ള കഴിവും വേണം. പ്രതിമാസ വേതനം 22000/- രൂപ. പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗകാർക്ക് മൂന്നും വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് www.kfri.res.in
ഫോൺ 0487 2690100.
ഗസ്റ്റ് ഇന്‍സ്ട്രക്ടർ
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യരായ പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ജനുവരി നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ അത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0497 2835183.
പ്രിന്റിങ്, ട്രേഡ്സ്മാൻ തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ പ്രിന്റിങ്, ട്രേഡ്സ്മാൻ തസ്തികകളിൽ ഗസ്റ്റ് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു.താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ജനുവരി നാലിന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466-2220450


Click it and Unblock the Notifications