Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷീരവകുപ്പ് ഉള്‍പ്പെടെ സർക്കാർ മേഖലയില്‍ നിരവധി തൊഴില്‍ അവസരം: ശമ്പളം 36000 വരെ, ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25.10.2023 (വൈകുന്നേരം 5.00) ആണ്.

റിസർച്ച് അസോസിയേറ്റ് കം സബ്ജ്ക്ട് എക്സ്പേർട്ട്, റിസർച്ച് അസോസിയേറ്റ് ഡാറ്റ അനലിസ്റ്റ്, സിസിറ്റം അഡ്മിനിസ്റ്ററേറ്റർ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യമൂന്ന് ഒഴിവുകളിലേക്ക് മാസം 36000 രൂപയും ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ 21175 രൂപയുമാണ് ശമ്പളം. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ https://www.cmd.kerala.gov.in വെബ്സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment.kerala.gov.in വെബ്സൈറ്റോ സന്ദര്‍ശിക്കുക.

salary

വാക്ക് - ഇൻ ഇന്റർവ്യു 31 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന 'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്' ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യു നടത്തും. ഒരു ഒഴിവാണുള്ളത്. എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 - 2348666. ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

ഫാർമസിസ്റ്റ് ഒഴിവ്

കെക്സ്കോൺ നീതി മെഡിക്കൽസ്, തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഷോപ്പിൽ ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25ന് ഉച്ചയ്ക്ക് അഞ്ചു മണി.

ഡാറ്റാ എൻട്രി

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ,് ഡ്രാഫ്റ്റ്മാൻ, സിവിൽ അല്ലെങ്കിൽ സർവേയർ ഡിഗ്രി അല്ലെങ്കിൽ സർവേയർ ഡിപ്ലോമ , ഡാറ്റാ എൻട്രി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 31 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+