Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്കും സർക്കാർ ജോലി നേടാം: ശബരിമലയില്‍ ക്ലീനിങ് സ്റ്റാഫ്, തൃശൂരില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റർ

ശബരിമല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമക്കുന്നതിനു നവംബര്‍ ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

അപേക്ഷകര്‍ മേലെ വെട്ടിപുറത്തു പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 ന് കൂടികാഴ്ചയ്ക്കു എത്തണം. പത്തനംതിട്ട ജില്ലക്കാര്‍ക്കു മുന്‍ഗണന. അപേക്ഷകരുടെ പ്രായപരിധി 50 വയസില്‍ കവിയരുത്. ഫോണ്‍ : 0468 2324337.

 salary-

ഡാറ്റ എൻട്രി ഓപ്പറേറ്റർ

തൃശൂർ കൂളിമുട്ടം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഒരാളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 14 ന് രാവിലെ 11 ന് കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0480 - 2642724.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം നവംബര്‍ എട്ടിന്

ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ് ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ എട്ടിനു രാവിലെ 10 ന് ഐ ടി ഐ യില്‍ നടത്തും.

അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളൊടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. യോഗ്യത: ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ /ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍ : 0479 2452210, 2953150.

മൾട്ടി പർപ്പസ് വർക്കർ വാക് ഇന്‍ ഇന്‍റര്‍വ്യൂ 9 ന്

തൃശ്ശൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തില്‍ ജിഎൻഎം നേഴ്സിംഗ് വിജയിച്ചവരെ മൾട്ടി പർപ്പസ് വർക്കർ തസ്തികയില്‍ നിയമിക്കുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 9 ന് രാവിലെ 9.30 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+