Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാറ്റാ എൻട്രി ഓപ്പറേറ്റർ മുതല്‍ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് വരെ ഇതാ കൈനിറയെ ജോലി അവസരങ്ങള്‍

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം.

വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ. അഭിലഷണീയമായ യോഗ്യതകൾ: ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

 job-new
 job

ലാബ് ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ആർ.സി.സിയിലെ ബ്ലഡ് ബാങ്കിൽ ലാബ് ടെക്നീഷ്യനായി കെ.എസ്.എ.സി.എസിന് കീഴിൽ നിയമിക്കപ്പെടുന്നതിന് 2024 മാർച്ച് 12ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in സന്ദർശിക്കുക.

നഴ്സിംഗ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 മാർച്ച് 7 വൈകിട്ട് 3.30 വരെ. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം ഓൺലൈൻ പോർട്ടലുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.സി.എസ്.ഐ പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡെവലപ്പർ - സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയറെ നിയമിക്കുന്നു. ബി.ടെക് സി.എസ്/ഐ.ടി അല്ലെങ്കിൽ എം.സി.എ/എം.എസ്.സി ഐടി/സി.എസ് ആണ് യോഗ്യത.

രണ്ട് മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഉദ്യോഗാർഥികൾ നാലിനകം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം), വി.എച്ച്.എസ്.ഇ വിംഗ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, നാലാം നില, ഹൗസിങ് ബോർഡ് കെട്ടിടം, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബയോഡാറ്റ അയയ്ക്കണം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത ബോർഡിൽ നിന്നുള്ള ഹൈസ്കൂൾ/മെട്രിക് തത്തുല്യം. അഭിലഷണീയമായ യോഗ്യതകൾ ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. വേതനം 18.000. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 5 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+