Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാർക്ക് അവസരം: സെക്യുരിറ്റി തൊഴിലാളികളേയും ആവശ്യമുണ്ട്

വയനാട് വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം.

പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ റ്റി ഡി പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.

 jobnews

കൗണ്‍സലര്‍ നിയമനം

സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി.ഡിപ്ലോമ ഇവയിലേതെങ്കിലും ഒരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുന്‍പ് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0471 2338100. ഇ-മെയില്‍: [email protected]

സീനിയർ അക്കൗണ്ടന്റ് നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം.

20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാപഞ്ചായത്ത്, പട്ടം. പി.ഒ തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+