Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ ശമ്പളം 25000 വരെ: കോ ഓഡിനേറ്റർമാർക്ക് 20000: ഇതാ നിരവധി ജോലി അവസരങ്ങള്‍

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധ ബോർഡ് എറണാകുളം ജില്ലയിലും, തൃശ്ശൂർ ജില്ലയിലും കോ ഓഡിനേറ്റർമാരെ താല്ക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം.

പ്രതിമാസം വേതനം 15000/-രൂപ പരമാവധിയാത്ര ബത്ത 5000/-രൂപയുമാണ്. +2/ പ്ലസ്ടു/ വി എച്ച് എസ് സി അടിസ്ഥാന യോഗ്യതയുള്ളവരും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. FISHING CRAFT, GEAR എന്നിവ വിഷയമായി വി എച്ച് എസ് സി / ഇതര കോഴ്‌സുകൾ പഠിച്ചവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും, മത്സ്യവകുപ്പിന്റെ മറൈൻ പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

salary-

എറണാകുളം ജില്ലയിൽ മാർച്ച് 11 തിങ്കളാഴ്‌ച രാവിലെ 10.30 നും, തൃശ്ശൂർ ജില്ലയിൽ അന്നേ ദിവസം ഉച്ചക്ക് ശേഷം 2 നും അഭിമുഖം നടത്തുന്നതാണ്. വിദ്യാ ഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുംബം എന്ന് തെളിയിക്കുന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോക്‌ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം 18 എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്.

മെക്കാനിക് ഒഴിവ്

അഴീക്കോട് മത്സ്യഫെഡ് ഒബിഎം വര്‍ക്ക്‌ഷോപ്പിലേക്ക് മെക്കാനിക് തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി എം സര്‍വീസിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇവരുടെ അഭാവത്തില്‍ ഒബിഎം സര്‍വീസിങ്ങില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും. മെഷീന്‍ ഉപയോഗിച്ച് എഞ്ചിന്റെ ക്രങ്ക് സെറ്റ് ചെയ്യുന്നതിന് പ്രാവീണ്യം ഉണ്ടാകണം. അപേക്ഷ മാര്‍ച്ച് 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0487- 2396106.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയുടെ ഒരു ഒഴിവിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ സിവിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11 നു രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0495 237701.

റിസർച്ച് അസോസിയേറ്റ് നിയമനം

കേരള സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ നിയമിക്കും. മാസ ശമ്പളം 25000 രൂപ. ഡി.എ, ടി.എ, ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം എന്നിവ പ്രത്യേകം അനുവദിക്കും. വിശദവിവരം www.ppri.org.in ൽ ലഭ്യമാണ്. അപേക്ഷകൾ മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് സമർപ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+