Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 55,205 രൂപ വരെ ശമ്പളം: ഇതാ നിരവധി താല്‍ക്കാലിക ഒഴിവുകള്‍, ഉടന്‍ തന്നെ അപേക്ഷിക്കൂ

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് ശേഷം ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു ലാബ് ടോക്‌നീഷ്യന്‍ ആവശ്യമുണ്ട്. യോഗ്യരായ താത്പര്യമുളള ഉദ്യോഗാര്‍ത്ഥകള്‍ പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി ഓഫീസില്‍ മാര്‍ച്ച് 5നക അപേക്ഷയും ബയോഡാറ്റയും സഹിതം നേരിട്ട് സമര്‍പ്പക്കണം. യോഗ്യത: ഗവ: അംഗീകൃത സാഥാപനത്തില്‍ നിന്നും ഡിഎംഎല്‍ടി/ബി.എസ്.സി എംഎല്‍ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ9 സര്‍ട്ടിഫിക്കറ്റ്. നിയമനം താത്കാലികമായിരിക്കും.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 55,205 രൂപ. യോഗ്യത മോഡേണ്‍ മെഡിസിനില്‍ ബിരുദം (എംബിബിഎസ്) അല്ലെങ്കില്‍ തത്തുല്യം. തൊഴിലില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ലഭിക്കില്ല.

 job-new

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കായതിനാല്‍ ഈ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 12 ന് വൈകീട്ട് 5 നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി, തൃശ്ശൂര്‍ - 680307 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480 2706100.

പൂള്‍ അസിസ്റ്റന്റ് അഭിമുഖം

ആലപ്പുഴ: ആലപ്പുഴ രാജാകേശവദാസ് നീന്തല്‍ കുളത്തില്‍ പമ്പ് ഓപ്പറേഷന്‍, ക്ലോറിനേഷന്‍ എന്നിവയ്ക്കായി പൂള്‍ അസിസ്റ്റന്റ് തസ്തിയിലേക്ക് (ഒരൊഴിവ്) താല്‍ക്കാലിക നിയമനം നടത്തുന്നു. 18-45 ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി ജയം, പ്ലാന്റ് ഓപ്പറേഷന്‍സ്, പൂള്‍ മാനേജ്മെന്റ്, പൂള്‍ മെയിന്റനന്‍സ്, പമ്പ് ഓപ്പറേഷന്‍, ക്ലോറിനേഷന്‍ എന്നിവയില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.

നീന്തല്‍ കുളത്തില്‍ പൂള്‍ അസിസ്റ്റന്റ്, പ്ലാന്റ് ഓപ്പറേഷന്‍, പൂള്‍ മാനേജ്മെന്റ്, മെയിനന്റെസ്, ക്ലോറിനേഷന്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നേരിട്ട് ഹാജരാവുക.
വിവരങ്ങള്‍ക്ക്: 0477 2253090

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന വെളിയന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി.

പ്രായപരിധി 18-46. അപേക്ഷയുടെ മാതൃക പഞ്ചായത്തിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷകൾ മാർച്ച് 31 വരെ കുറവിലങ്ങാട് കോഴയിലുള്ള ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+