Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ജോലി അന്വേഷിച്ച് മടുത്തോ? എങ്കില്‍ ഇതാ നിരവധി ഒഴിവുകള്‍, അതും സർക്കാർ വകുപ്പുകളില്‍

ഒരു കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.
എസ് എസ് എൽ സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.

job-new

മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഒഴിവുകൾ

കേരള മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലകച്റർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡയറക്ടർ, പട്ടിജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2737246.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ (ഒല്ലൂര്‍, ഒല്ലൂക്കര, വില്‍വട്ടം സോണല്‍ പ്രദേശം) അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഒല്ലൂക്കര അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. വര്‍ക്കര്‍ തസ്തികയുടെ യോഗ്യത- പത്താം ക്ലാസ് പാസ്.

ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുതാനും വയിക്കാനും അറിഞ്ഞവരാകണം. എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് രണ്ടു വരെ അപേക്ഷകള്‍ ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999225.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+