താല്‍ക്കാലിക ജോലിക്ക് ശമ്പളം 1.75 ലക്ഷം: അതും കേരള സർക്കാറിന് കീഴില്‍, യോഗ്യത ഡിഗ്രി
കേരള സര്ക്കാരിന്റെ കീഴിൽ പി എസ് സി പരീക്ഷ എഴുതാതെ ഒരു ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്, കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്, സോഷ്യൽ സ്‌പെഷ്യലിസ്റ്റ്, എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ, ഫിനാൻസ് മാനേജർ, അക്കൗണ്ടൻ്റ് തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയിയിലെ 12 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഫെബ്രുവരി 16 മുതല്‍ 5 മാർച്ച് 2024 വരെയാണ് അപേക്ഷ അയക്കേണ്ട സമയം. താല്‍ക്കാലിക നിയമനമാണ്. കേരളത്തില്‍ എവിടേയും ജോലി ചെയ്യേണ്ടി വരും. https://cmd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്,പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്,കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്,സോഷ്യൽ സ്‌പെഷ്യലിസ്റ്റ്, എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ 25-40 വയസ്സാണ് പ്രായപരിധി. മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ, ഫിനാൻസ് മാനേജർ, അക്കൗണ്ടൻ്റ് വിഭാഗങ്ങളിലെ പ്രായപരിധി 25 - 35 വയസ്സ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
തിരഞ്ഞെുക്കപ്പെടുന്നവർക്ക് 125000 രൂപ മുതല്‍ 175000 രൂപവരെ ശമ്പളം ലഭിക്കും എന്നതാണ് ശ്രദ്ധേയം. വിദ്യാഭ്യാസ യോഗ്യത അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കുക.
മെഡിക്കൽ ഓഫീസർ
പത്തനംതിട്ട തിരുവല്ല മുൻസിപ്പാലിറ്റിയിൽ മെഡിക്കൽ ഓഫീസർ (ജനറൽ മെഡിസിൻ), (പീഡിയാട്രീഷ്യൻ) തസ്തികകളിൽ ഒഴിവുണ്ട്. എം.ബി.ബി.എസും പി.ജി ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. ടി.സി.എം.സി സ്ഥിര രജിസ്ട്രേഷനും വേണം.
ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
അഭിമുഖം
ജില്ലയിലെ ഹോമിയോപ്പതി വകുപ്പിൽ നഴ്‌സ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നം. 721/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ അവസാന ഘട്ടം മാർച്ച് ഏഴിന് പി.എസ്.സി ജില്ലാ ഓഫീസിൽ നടത്തും. ഉദ്യാഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല.
അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0495 2371971.












Click it and Unblock the Notifications