Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 30000 രൂപ ശമ്പളമുള്ള ജോലി വേണോ? താല്‍ക്കാലികമെങ്കിലും ഒരു വർഷം ജോലി ചെയ്യാം

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അക്കൗണ്ടിങ്/ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ എച്ച് ആര്‍ മാനേജ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസ പരമാവധി വേതനം 29700 രൂപ.

2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ജനുവരി 24ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.

salary

ട്രേഡ്സ്മാൻ നിയമനം

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ. എഞ്ചിനീയറിംഗ് കോളജ്, കോട്ടയം) സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ട്രേഡ്സ്മാൻ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 18നു രാവിലെ 11 മണിക്ക് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഹാജരാകണം. അന്വേഷണങ്ങൾക്ക്: 0481 2506153, 0481 2507763.

പ്രൊജക്ട് കമ്മീഷണര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) ജലനിധി മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രൊജക്ട് കമ്മീഷണര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-ബിടെക് (സിവില്‍) എന്‍ജിനീയറിങ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തന പരിചയവും.

തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് ജനുവരി 30 ന് രാവിലെ 11 നും മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അന്നേദിവസം ഉച്ചയ്ക്ക് 2.30 നും മലപ്പുറം കുന്നുമ്മല്‍ യു എം കെ ടവറിലുള്ള പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 9995931423.

സീറ്റൊഴിവ്

അപ്പർ പ്രൈമറി സ്കൂളിലേക്ക് കേരള സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളിൽ മാർക്കോടു കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന് യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 17നും 35നും ഇടക്ക് ആയിരിക്കണം. അപേക്ഷകൾ ജനുവരി 25ന് മുൻപായി പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0473 4296496, 8547126028.

സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഞാറനീലി ഡോ.എ.വി.എൻ.സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും സ്റ്റുഡന്റ് കൗൺസിലർ (പുരുഷൻ) നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. കേരളത്തിന് പുറത്തുളള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും, ക്ലിനിക്കൽ സൈക്കോളജി പഠിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.

മഹാരാജാസ് കോളേജിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്റ്റീഫൻ സെക്യുറയുടെ ഡി എസ് ടി എസ് ഇ ആർ ബി - എസ് യു ആർ ഇ റിസർച്ച് പ്രോജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ ആവശ്യമുണ്ട്. "Taxonomy and molecular phylogeny of the lichen genus Usnea sensu lato (Parmeliaceae)in Kerala, India" എന്നതാണ് ഗവേഷണ വിഷയം. മൂന്നുവർഷമാണ് പ്രോജക്ട് കാലാവധി. ബോട്ടണിയിലോ പ്ലാന്റ് സയൻസിൽ ഉള്ള ഒന്നാം ക്ലാസ് ബിരുദ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ വിശദമായ ബയോഡേറ്റയോടൊപ്പം അവരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 19. അപേക്ഷകൾ അയക്കേണ്ട വിലാസം

ഡോ. സ്റ്റീഫൻ സെക്യുറ,ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ,മഹാരാജാസ് കോളേജ്, എറണാകുളം, പിൻ :682011. ഇമെയിൽ : [email protected] വിശുദ്ധ വിവരങ്ങൾക്ക് മഹാരാജ് കോളേജിന്റെ www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ :9446506999,9048486544

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+