Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയില്ലാതെ വിഷമിക്കുകയാണോ? ഇതാ നിരവധി ഒഴിവുകള്‍, അതും സർക്കാർ വകുപ്പുകളില്‍

ആലപ്പുഴ : ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.ടെക് (സിവില്‍ എഞ്ചിനീയറിംഗ്) യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (65 വയസ്സിൽ താഴെ പ്രായം ).

സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജര്‍ (ബി.ടെക് സിവില്‍) തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അപേക്ഷ, ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 4ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍.പി.ഒ, ആലപ്പുഴ 688012 എന്ന വിലാസത്തില്‍ നൽകണം.ഫോൺ : 0477 2252401

 jobnews

വനിതാ കമ്മീഷനിൽ ക്ലാര്‍ക്ക്

കേരള വനിതാ കമ്മിഷനില്‍ ക്ലാര്‍ക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാർ സര്‍വീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, ലൂര്‍ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ മാര്‍ച്ച് 10നകം ലഭിക്കണം.

മാനേജർ നിയമനം

ഉദയം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എംഎസ്ഡബ്ല്യൂ. ഹോംലെസ്സ് ആയുള്ളവർക്ക് വേണ്ടിയുള്ള അല്ലെങ്കിൽ ഡെസ്റ്റിറ്റ്യൂട് ഹോമുകളിൽ ആറു മാസത്തെ പ്രവർത്തി പരിചയം നിർബന്ധം. ഫെബ്രുവരി 28ന് രാവിലെ 10 മണിക്ക് ചേവായൂർ ഉദയം ഹോമിൽ അഭിമുഖം നടക്കും. ഫോൺ: 9207391138.

ഇടുക്കിയില്‍ നിയമനം

ഇടുക്കി മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ബി എസ് സി , സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും എം എൽ ടി / ഡി എം എൽ ടി ,പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിൽ 6 മാസത്തെ പ്രവൃത്തി പരിചയം , ,ഡിപ്ലോമക്കാർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടാകണം . പ്രതിമാസ വേതനം 21,000 രൂപ , ഒഴിവ് 1 , കാലാവധി 6 മാസം .

ഫാർമസിസ്റ്റ് തസ്തികയിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ റെജിസ്ട്രേഷനോട് കൂടിയ ബി ഫാം / ഡി ഫാം. പ്രതിദിന വേതനം 550 രൂപ ,കാലാവധി 6 മാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+