Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരളം കർമപദ്ധതിയിൽ ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍: വേറേയുമുണ്ട് ജോലി ഒഴിവുകള്‍

നവകേരളം കർമപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം. സംസ്ഥാനത്തെ മുഴുവൻ ജില്ലക ളിലായി 75 ഒഴിവുണ്ട്. തിരഞ്ഞെ ടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ പദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. 6 മാസമാണ് കാലാവധി. സ്റ്റൈപെൻഡ്: 7500 രൂപ (പ്രതിമാസം).

യോഗ്യത: എൻവയോൺ മെൻ്റൽ സയൻസ്, ജിയോളജി/ എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വിക സനപഠനവും തദ്ദേശവികസനവും എന്നീ വിഷയങ്ങളിൽ ബിരുദാന ന്തര ബിരുദം, സിവിൽ എൻജിനീയ റിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദം, ജേണലിസത്തിൽ ബിരുദാനന്തരബിരുദം/ പി.ജി ഡിപ്ലോമ, പ്രായം: 27 വയസ്സ് കവിയരുത്.

jobnews

ഒരാള്‍ക്ക് ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. വിജയക രമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. ഇൻ്റർവ്യൂ വിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ: നവകേരളം കർമപദ്ധതി നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി: മാർച്ച് 10. വിവരങ്ങൾക്ക് ഹരിതകേരളം മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് careers. haritham.kerala.gov.in. അവസാന തിയതി 10.03, 2024

അഭിമുഖം നാളെ

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം) (I എൻ സി എ - എസ് ടി ) (കാറ്റഗറി നം. 278/2022), ഹൈസ്‌കൂൾ അസി. (ഗണിതം) (മലയാളം മീഡിയം) (I എൻ സി എ - എൽ സി /എ ഐ) (കാറ്റഗറി നം. 279/2022) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നാളെ (മാർച്ച് ആറിന്) പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും.

ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ
ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495 2371971.

അഭിമുഖം

അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി മിഷൻ എ പ്ലസ് പദ്ധതിയുടെ ഭാഗമായി തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് വിവിധ ഒഴിവുകളിലേക്കുള്ള തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണ് നാളെ (മാർച്ച് ആറിന്) രാവിലെ 9.30 മുതൽ ഒരു മണിവരെ കോഴിക്കോട് രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്തുള്ള സുരഭി മാളിൽ വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്. അധ്യാപകർ, മെന്റർ, മാനേജർ തസ്തികകളിലാണ് ഒഴിവ്. ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ്‌ ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടൽ ആയ www.knowledgemission.kerala.gov.in (DWMS Connect App) ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +91 97787 85765, 8943430653 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+