മെഡിക്കല്‍ കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ജോലി ഒഴിവുകള്‍; വേറേയുമുണ്ട് നിരവധി അവസരങ്ങള്‍
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ് ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള
ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൻറെ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി 17നു രാവിലെ 11 മണിക്ക് ഹാജരാവേണ്ടതാണ്. ഫോൺ : 0495 2350216

അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിൽ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി, ഡിപ്ലോമ ഇൻ ഫോറിൻ അക്കൗണ്ടിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഫോൺ: 8891370026
ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 19നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
ചാത്തമംഗലം ഗവ. ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി : ഫെബ്രുവരി 19 രാവിലെ 11 മണി. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും 2വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ബിരുദവും 1 വർഷത്തെ പ്രവ്യത്തി പരിചയവും. യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ : 0495 2988988
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 50 വയസ്. ഫോണ്‍ :04682 344823,2344803
പരിശീലകരെ നിയമിക്കുന്നു
അയലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പി എം വിശ്വകർമ്മ നൈപുണ്യ വികസന പദ്ധതിക്കായി പരിശീലകരെ നിയമിക്കുന്നു. പരമ്പരാഗത ബാസ്ക്കറ്റ് നിർമ്മാണം, തയ്യൽ, കളിമൺ/ മൺപാത്ര നിർമ്മാണം, പാവ/ കളിപ്പാട്ട നിർമ്മാണം, സ്വർണ്ണപ്പണി എന്നീ വിഭാഗങ്ങളിലാണ് പരിശീലകരെ ആവശ്യമുള്ളത്. ഈ മേഖലയിൽ പ്രവർത്തിപരിചയം/ സർട്ടിഫിക്കറ്റ് ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഫെബ്രുവരി 16ന് രാവിലെ 10ന് കോളജിൽ അഭിമുഖത്തിന് എത്തണം. പങ്കെടുക്കുന്നവർക്ക് ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: 9495069307, 8547005029.












Click it and Unblock the Notifications