ഹൈക്കോടതിയിൽ വാച്ച്മാൻ ഒഴിവ്, തിരുവനന്തപുരത്ത് കംപ്യൂട്ടർ പ്രോഗ്രാമർ: നിരവധി താല്‍ക്കാലിക ജോലികള്‍
തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും. ഒഴിവുകളുടെ എണ്ണം 4 (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). ശമ്പള സ്കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

പോളിടെക്നിക് കോളേജില്‍ അവസരം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർ, ഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർ, ഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ അഞ്ചിനും ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ ആറിനുമാണ് ഇന്റർവ്യൂ.
താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നിശ്ചിത ദിവസം രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക്: 0471-2491682.
സി.ഇ.ടിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ജനറൽ നഴ്‌സിംഗ് ഇന്റർവ്യു ആറിന്
കോഴിക്കോട് ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ 2023 അധ്യയന വർഷത്തിലെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റർവ്യു ഒക്ടോബർ ആറിന് നടക്കും. മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഹാജരാവണം. ഇതിന് പുറമെ ഹാജരാവേണ്ടവർ: പെൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 100 വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 45 വരെ, റിസർവേഷൻ മെറിറ്റ് ലിസ്റ്റിൽ എല്ലാവരും, പെൺകുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ 25 വരെ, എസ്.ടി വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, മുസ്ലീം വെയിറ്റിംഗ് ലിസ്റ്റിൽ 32 വരെ, ഈഴവ വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, ഇ ഡബ്ല്യു എസ് വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, വിശ്വകർമ വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ബി എച്ച് വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ, ധീവര വെയ്റ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ഇ സി വെയിറ്റിംഗ് ലിസ്റ്റിൽ ആറ് വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ.
ഇവർ ഇന്റർവ്യുവിനും കായികക്ഷമതാ പരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസലുമായി ഒക്ടോബർ ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് മുമ്പാകെ ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications