Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥിരം ജോലിയാകുന്നതിന് മുമ്പ് ഒരു വരുമാനം വേണ്ടേ? ഇതാ നിരവധി താല്‍ക്കാലിക സർക്കാർ ജോലികള്‍

കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻറെ കീഴിൽ വരുന്ന ഗവ.ഹോം ഫോർ ബോയ്സിൽ കൗൺസിലർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രായപരിധി : 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 14 വെകുന്നേരം അഞ്ച് മണി. wcdkerala.gov.in ഫോൺ : 0495 2378920

ദേശീയ ആരോഗ്യ ദൗത്യത്തിൽ തൊഴിലവസരം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990

 salary

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ജെപിഎച്ച്എൻ നിയമനം

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയിലേക്ക് ജെപിഎച്ച്എൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം.യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ലഭ്യമാക്കണം. വിലാസം: കോർഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫോൺ: 9072574339. മെയിൽ [email protected]

കൂടിക്കാഴ്ച

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ച്ഡിഎസിന് കീഴിൽ എസ്എസ്എൽസിയും ഇംപ്ലാന്റ്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് എന്നിവ സെറ്റ് ചെയ്യുന്ന ജോലിയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

വിമുക്തഭടന്മാർക്ക് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ തൊഴിലവസരം

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്മെൻറ്, എഞ്ചിൻ ഡിവിഷൻ, ടെക്നീഷ്യൻ,സെക്യൂരിറ്റി ഗാർഡ്,ഫയർമെൻ എന്നീ തസ്തികകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിമുക്തഭടന്മാർ ഫെബ്രുവരി ആറിന് അഞ്ച് മണിക്ക് മുൻപായി ജില്ല സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0495- 2771881

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+